ഇന്ത്യയുടെ ആദ്യത്തെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമ്മാണ കരാർ ഏത് കമ്പനിക്ക് ലഭിക്കും? മത്സരത്തിനിറങ്ങുന്നത് 5 വമ്പന്മാർ; പദ്ധതിയുടെ വിശദാംശങ്ങൾ വായിച്ച് അറിയാം
ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ.അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ കൈവരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഏറ്റവും വലിയ എയറോസ്‌പേസ് പ്രോഗ്രാമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പദ്ധതി ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. 15,000 കോടി രൂപയുടെ ഡിസൈനുള്ള വികസന കരാറിനായി രാജ്യത്തെ അഞ്ച് വന്‍കിട കമ്ബനികളാണ് ബിഡുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. എല്‍ ആന്‍ഡ് ടി, എച്ച്‌എഎല്‍, അദാനി ഡിഫന്‍സ്,…
