ഇസ്രയേലിനെ ചൊല്ലി യൂറോവിഷനില്‍ പൊട്ടിത്തെറി; വേദി ബഹിഷ്കരിച്ച് പ്രമുഖ രാജ്യങ്ങൾ; യൂറോപ്പ് രണ്ടായി പിളരുന്നു?
സംഗീതത്തിലൂടെ രാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലോകപ്രശസ്തമായ യൂറോവിഷൻ സംഗീത മത്സരം, 2026-ലേക്ക് കടക്കുമ്ബോള്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കും പിളർപ്പിലേക്കും നീങ്ങുകയാണ്.ഗാസയിലെ യുദ്ധസാഹചര്യങ്ങളും മുൻ വർഷത്തെ വോട്ടിംഗ് ക്രമക്കേടുകളും മുൻനിർത്തി ഇസ്രയേലിനെ മത്സരത്തില്‍ നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങള്‍ തള്ളി ഇസ്രയേലിന് തുടർന്നും മത്സരിക്കാൻ അനുമതി നല്‍കിയ യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ (EBU) തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിന്റെ ഫലമായി അയർലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്ലോവേനിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ 2026-ലെ…
