വധശിക്ഷ നടപ്പാക്കാൻ തൂക്കുകയർ ഒഴിവാക്കി വിഷം കുത്തിവെക്കുന്ന രീതി സ്വീകരിക്കണമെന്ന് ഹർജി; കേന്ദ്രസർക്കാരിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടി സുപ്രീംകോടതി: വിശദാംശങ്ങൾ വായിക്കാം
വധശിക്ഷ നടപ്പാക്കാൻ മറ്റ് മാർഗങ്ങള്‍ അവശ്യപ്പെട്ടുള്ള ഹർജിയില്‍ സർക്കാരിന്റെ എതിർപ്പ് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി.തൂക്കിക്കൊല്ലല്‍ എന്ന പരമ്ബരാഗത രീതിക്ക് പകരം മറ്റ് വഴികള്‍ നിർദേശിച്ചുള്ള പൊതു താല്‍പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കാനുള്ള ഒരു മാർഗമായി വിഷം കുത്തിവയ്ക്കല്‍ നല്‍കണമെന്ന് ഹർജിയില്‍ നിർദേശിച്ചിരുന്നു. തൂക്കികൊല വളരെ പഴയ നടപടിക്രമമാണ്. അതിന് പകരം മറ്റ് മാർഗങ്ങള്‍ എന്ന പരിഷ്കാരങ്ങളെ സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് പ്രശ്നമമെന്നും കോടതി ചൂണ്ടിക്കാട്ടി. കാലക്രമേണ കാര്യങ്ങള്‍ മാറുമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ്…
