കള്ളുകുടിയന്മാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ; മദ്യത്തിനുമേൽ 20% പശുക്ഷേമ സെസ്സ് ചുമത്തി രാജ്യത്തെ ഈ സംസ്ഥാനം; ബിൽ സഹിതം പങ്കുവെച്ച് യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു: വിശദാംശങ്ങൾ വായിക്കാം
പല തരത്തിലുള്ള ടാക്‌സുകളും സെസ്സും അടച്ചിട്ടുണ്ടെങ്കിലും ആദ്യമായി പശുവിന്റെ പേരില്‍ ഒരു സെസ്സ് അടച്ചതിന്റെ ഞെട്ടലില്‍ രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു.മദ്യം വാങ്ങിച്ചപ്പോള്‍ 20 ശതമാനം കൗ സെസ് കൂടി തനിക്ക് അടയ്‌ക്കേണ്ടി വന്നെന്ന് ബില്ലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് യുവാവിട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. 2650 രൂപയുട മദ്യം വാങ്ങിയ യുവാവ് ജിഎസ്ടി, വാറ്റ്, ഇതിനുപുറമേ 20 ശതമാനം കൗ സെസ് എന്നിവ ചേര്‍ത്ത് ആകെ 3262 രൂപ നല്‍കേണ്ടി വന്നെന്ന്…
