കുറച്ചു നാളുകളയായി സോഷ്യല്‍ മീഡിയയില്‍ സെൻസേഷനായി മാറിയിരിക്കുകയാണ് മേജർ ഋഷഭ് സിംഗ് സാംബിയാല്‍. ഒരുപാട് പേർ ഇൻറർനെറ്റില്‍ തിരയുന്നതും ഇദേഹഹത്തെപ്പറ്റിയാണ്. പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന, എപ്പോഴും കൂടെയുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
ദ്രൗപതി മുർമു എവിടെ പോയാലും അവിടെ സഹായമായി ഈ ഓഫീസർ അവിടെ ഉണ്ടാകുന്നത് ഏറെ സന്തോഷം നല്കുന്ന ഒന്നാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. എലൈറ്റ് 4 പാരാ (സ്പെഷ്യല്‍ ഫോഴ്സ്) ഓഫീസറും നിലവില്‍ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സഹായി എഡിസിയുമാണ് അജോർ ഋഷഭ് സിംഗ് സാംബിയാല്‍. സൈനിക ഭാവം, ശാന്തമായ പെരുമാറ്റം, എന്നിവ അദ്ദേഹത്തെ ഇതിനകം തന്നെ ഇന്റർനെറ്റ് സെൻസേഷനാക്കി മാറ്റിയത് . നിരവധി ഫാൻ പേജുകളാണ് ഇദ്ദേഹത്തിനായി സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
ജമ്മുവില്‍ നിന്നുള്ള സാംബിയാല്‍, 2021-ല്‍ ജാട്ട് റെജിമെന്റിന്റെ കമാൻഡിംഗ് ക്യാപ്റ്റനായിരിക്കെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗില്‍ നിന്ന് “ബെസ്റ്റ് മാർച്ചിംഗ് കണ്ടിഞ്ചന്റ് ട്രോഫി” നേടിയ ഓഫീസറാണ്. റിപ്പബ്ലിക് ദിന പരേഡ് സംഘത്തെ നയിച്ചപ്പോഴാണ് ആദ്യമായി സാംബിയാല്‍ ആദ്യമായി മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അദ്ദേഹത്തിന്റെ കൃത്യത, അച്ചടക്കം, നേതൃത്വം എന്നിവ എല്ലാ സൈനിക വൃത്തങ്ങളിലും വ്യാപകമായി പ്രശംസിക്കപ്പെട്ട ഒന്നാണ്.
ഇപ്പോള്‍ പ്രസിഡന്റിന്റെ എഡിസി ആയി സേവനമനുഷ്ഠിക്കുന്ന സാംബിയാല്‍, ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥന് ലഭിക്കാവുന്ന ഏറ്റവും വിശിഷ്ടമായ പദവികളില്‍ ഒന്നാണ് വഹിക്കുന്നത് .പ്രസിഡന്റ്, ഗവർണർമാർ അല്ലെങ്കില്‍ സൈനിക ഉദ്യോഗസ്ഥർ പോലുള്ള വിഐപികളുടെ വ്യക്തിപരമായ സഹായിയായി പ്രവർത്തിക്കുന്ന ഒരാളാണ് എഡിസി.
