ഗ്യാസ് സ്റ്റൗവിനടുത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ ഇവയാണ്; വിശദാംശങ്ങൾ വായിക്കാം

അടുക്കളയിലെ ജോലി എളുപ്പമാക്കാൻ പലരും പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ പലതും ഗ്യാസ് സ്റ്റൗവിന് ചുറ്റും നമ്മള്‍ സൂക്ഷിക്കാറുണ്ട്.ജോലിയെല്ലാം എളുപ്പമാക്കുമെങ്കിലും, സ്റ്റൗവിന് സമീപം സൂക്ഷിക്കാൻ സുരക്ഷിതമല്ലാത്ത ചില വസ്തുക്കളുണ്ട്. കാരണം ഇവ കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നവയാണ്. നിങ്ങള്‍ ഇത്തരത്തില്‍ എന്തെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഉടൻ മാറ്റിക്കോളൂ.

പാചക എണ്ണ: കൈയ്യെത്തും ദൂരത്ത് എണ്ണ സൂക്ഷിക്കുന്നത് മിക്കയാളുകളുടെയും ശീലമാണ്. എന്നാല്‍ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കരുത്. നിരന്തരമായി ചൂടേല്‍ക്കുമ്ബോള്‍ ഇത് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അങ്ങനെ എണ്ണയുടെ രുചിയും ഗുണമേന്മയും നഷ്ടപ്പെടുകയും ചെയ്യുന്നു.

സുഗന്ധവ്യഞ്ജനങ്ങള്‍: പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കാൻ പാടില്ല. എണ്ണയുടെ സമാനമായി ചൂടേല്‍ക്കുമ്ബോള്‍ ഇതിന്റെ രുചിയിലും ഘടനയിലും മാറ്റങ്ങള്‍ വരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ അല്പം മാറ്റി ഷെല്‍ഫുകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍: കോഫി മേക്കറുകള്‍ അല്ലെങ്കില്‍ ടോസ്റ്ററുകള്‍ പോലുള്ള ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ ഗ്യാസ് സ്റ്റൗവിന് അരികില്‍ വയ്ക്കരുത്. കാരണം സ്റ്റൗവില്‍ നിന്നുള്ള അമിതമായ ചൂട് കാരണം അവയുടെ പ്ലാസ്റ്റിക് ഭാഗങ്ങള്‍ പെട്ടെന്ന് ഉരുകിപോകുകയോ കേടാവുകയോ ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ ഒരിക്കലും ഗ്യാസ് സ്റ്റൗവിനോട് ചേർത്ത് സൂക്ഷിക്കരുത്.

പേപ്പർ ടവല്‍: ടിഷ്യൂ പേപ്പറോ പേപ്പർ ടവല്ലുകളോ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കുക. കാരണം അവ പെട്ടെന്ന് കത്തിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഗ്യാസിന്റെ ഭാഗത്ത് നിന്നും മാറ്റി അവ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *