Headlines

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം”: സിഎ വിദ്യാർത്ഥികൾക്കായി കോട്ടയത്ത് സെമിനാർ സംഘടിപ്പിച്ചു

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം” എന്ന വിഷയത്തിൽ കോട്ടയത്ത് സെമിനാർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ കീഴിലുള്ള സൗത്ത് ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (സിക്കാസ) കോട്ടയം ശാഖയാണ് സെമിനാർ സംഘടിപ്പിച്ചത്. നവംബർ 22-ന് കോട്ടയം കൊല്ലാടുള്ള ഐസിഎ ബ്രാഞ്ചിലാണ് സെമിനാർ നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 40 സിഎ വിദ്യാർഥികളാണ് സെമിനാറിൽ പങ്കെടുത്ത് പരിശീലനം നേടിയത്. സെമിനാറിന് മുഖ്യ പരിശീലകനായ സി.എ. റാഷീക്ക് കെ.പി, സി.എ. മനോഷ് മാണി (സിക്കാസ കോട്ടയം ചെയർമാൻ),…

Read More

നിരത്തിലേക്ക് എത്തുന്നത് ജനപ്രിയ വാഹനങ്ങളുടെ ഇവി മോഡലുകൾ; ഇന്ത്യൻ വാഹന വിപണിയിൽ തരംഗമാകാൻ എത്തുന്ന നാല് മോഡലുകൾ ഏതൊക്കെ? വിലയും വിശദാംശങ്ങളും വായിച്ച് അറിയാം

ചരക്കു സേവന നികുതിയിലെ ഇളവിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ആവേശം സൃഷ്ടിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതിയ നാല് ഇലക്‌ട്രിക് കാര്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു.ടാറ്റയുടെ പഴയ കാല മോഡലായ ടാറ്റ സിയറയുടെ പുതിയ പതിപ്പ് മുതല്‍ മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനവും കിയ സെല്‍ട്ടോസിന്റെ പുതുതലമുറ മോഡലും അടുത്ത ദിവസങ്ങളില്‍ വിപണിയിലെത്തും. ടാറ്റ സിയറ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനം കീഴടക്കി വലിയ വിജയമായ പഴയ സിയറ മോഡലിന്റെ പുതിയ പതിപ്പ് നാളെ നിരത്തില്‍ അവതരിപ്പിക്കും. കോംപാക്‌ട്…

Read More

ഐപിഎസുകാരിയാകാൻ ഉപേക്ഷിച്ചത് ഐഎസ്ആർഒയിലെത് ഉൾപ്പെടെ 16 സർക്കാർ ജോലികൾ; യുപിഎസ്സ്സി നേടിയത് ആദ്യ പരിശ്രമത്തിൽ: സിനിമയെ വെല്ലുന്ന തൃപ്തി ഭട്ടിന്റെ ജീവിതകഥ ഇങ്ങനെ..

സര്‍ക്കാര്‍ ജോലികള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. ദശലക്ഷക്കണക്കിന് വിദ്യാർഥികള്‍ സർക്കാർ ജോലി നേടുന്നതിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നു.എന്നാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ തങ്ങളുടെ സ്വപ്നത്തിലേക്കെത്താൻ സാധിക്കാറുള്ളൂ. ഉത്തരാഖണ്ഡിന്‍റെ മകളായ തൃപ്തി ഭട്ട് അവരില്‍ ഒരാളാണ്. എൻജിനിയറിങ് ബിരുദധാരിയായ തൃപ്തി ഐസ്‌ആര്‍ഒയിലെ കനത്ത ശമ്ബളമുള്ള ജോലി വേണ്ടെന്നു വച്ചാണ് യുപിഎസ്‍സിക്ക് വേണ്ടി പരിശ്രമിച്ചത്. ആദ്യശ്രമത്തില്‍ തന്നെ പരീക്ഷ പാസായ തൃപ്തി ഇപ്പോള്‍ ഡെറാഡൂണില്‍ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി എസ്‍പിയാണ്. ഉത്തരാഖണ്ഡ് അല്‍മോറയിലെ ഒരു ഇടത്തരം കുടുംബത്തിലാണ്…

Read More

കേരളത്തിൽ എസ്ഐആർ ഉടൻ പൂർത്തിയാകും: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കേണ്ടത് എങ്ങനെ? വോട്ടർ ഐഡി ഓൺലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം? വിശദാംശങ്ങൾ വായിച്ചറിയാം

വിവിധ സംസ്ഥാനങ്ങളില്‍ സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസർമാർ വോട്ടർമാർക്ക് ഫോമുകള്‍ വിതരണം ചെയ്യുന്നു.ഒരു വോട്ടറെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ വോട്ടർ പട്ടികയില്‍ അവരുടെ പേരുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇലക്ഷൻ കമ്മീഷൻ നിയമങ്ങള്‍ അനുസരിച്ച്‌, വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വോട്ട് ചെയ്യാൻ കഴിയൂ. വോട്ടർ പട്ടിക എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്നും അതില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാമെന്നും വിശദമായി അറിയാം. വോട്ടർ പട്ടിക എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം….?…

Read More

എല്ലാ വീട്ടിലും കാറും, ബൈക്കും, ബിരുദധാരിയും: തമിഴക രാഷ്ട്രീയത്തെ മാറ്റാൻ ഉറച്ച് വിജയ്; ടിവികെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ വെളിപ്പെടുത്തി സൂപ്പർ താരം

തമിഴ്‌നാടിൻ്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഒരു നവയുഗപ്പിറവി പ്രഖ്യാപിച്ചുകൊണ്ട്, നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് പ്രകടന പത്രിക, സംസ്ഥാനത്തെ സാധാരണക്കാരുടെ സ്വപ്നങ്ങളെ അഭിസംബോധന ചെയ്യുന്ന വിപ്ലവകരമായ പദ്ധതികളുടെ ഒരു സമാഹാരമാണ്.കാഞ്ചീപുരത്ത് നടന്ന പൊതുയോഗത്തില്‍ തൻ്റെ പ്രകടന പത്രികയിലെ പ്രധാന ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വിജയ് നടത്തിയ പ്രസംഗം, പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിക്കുന്ന പാർട്ടികളുടെ കാലഹരണപ്പെട്ട വാഗ്ദാനങ്ങള്‍ക്കും സ്ഥിരം രാഷ്ട്രീയക്കളികള്‍ക്കും എതിരെയുള്ള തുറന്ന വെല്ലുവിളിയാണ്. ദീർഘവീക്ഷണത്തോടെയുള്ള ഈ പ്രകടന പത്രിക, തമിഴ്‌നാടിനെ സമൃദ്ധിയുടെയും സുരക്ഷയുടെയും പാതയിലേക്ക്…

Read More

ബിഗ് ബിക്ക് രണ്ടാം ഭാഗവും, ലൂസിഫറിന് മൂന്നാം ഭാഗവുമില്ല? ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ വായിക്കാം

താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർ ആവേശപൂർവം കാത്തിരുന്ന ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാലും ലൂസിഫറിന്റെ മൂന്നാം ഭാഗമായ L3: അസ്രായേലും ഉപേക്ഷിച്ചതായി സൂചന.മലയാള സിനിമയുടെ ദൃശ്യഭാഷ തന്നെ തിരുത്തിയെഴുതിയ കള്‍ട്ട് ചിത്രം ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാല്‍ എട്ട് വർഷങ്ങള്‍ക്ക് മുൻപാണ് അനൗണ്‍സ് ചെയ്തത്. മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ കൊവിഡിന്റെ വരവും തിരക്കഥയിലുണ്ടായ മാറ്റങ്ങളുമൊക്കെ കാരണം നീണ്ടു പോയ ചിത്രം ഇനി സംഭവിക്കാൻ…

Read More

ഇതിലും നല്ലത് സ്വന്തമായി വീട് വെക്കുന്നത്; ബംഗളൂരുവിലെ ഫ്ലാറ്റ് വാടക കേട്ട് ഞെട്ടി യുവാവ്: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബംഗളൂരു. ആയിരകണക്കിനാളുകളാണ് ഈ നഗരത്തില്‍ മാത്രമായി തിങ്ങിപ്പാര്‍ക്കുന്നത്.ഇവിടെ ഒരു വീട് താമസിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ നഗരത്തിന് പുറത്തുനിന്നെത്തുന്നവര്‍ വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലുമെല്ലാം മാസവാടകയ്ക്കാണ് താമസിക്കുക. ഇപ്പോഴിതാ ബെംഗളൂരുവിലെ ഫ്‌ളാറ്റ് വാടക സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. ഒരു യുവാവിന്റെ എക്‌സ് പോസ്റ്റാണ് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. സ്റ്റാര്‍ട്ട്‌അപ്പ്, റെസ്റ്ററന്റ്, വെബ് മാഗസിന്‍ തുടങ്ങിയവയുടെ ഉടമയും ഫ്രീലാന്‍സ് ഡിസൈനറുമെല്ലാമായ ബെംഗളൂരുവിലുള്ള സഹില്‍ ഖാന്‍ എന്ന യുവാവിന്റെ ഒറ്റവരി പോസ്റ്റാണ് വൈറലായിരിക്കുന്നത്….

Read More

നേഴ്സുമാർക്ക് ഓസ്ട്രിയയിൽ തൊഴിലവസരം; 3.4 ലക്ഷം വരെ ശമ്പളവും ഫ്രീ ടിക്കറ്റും, വിസയും: അപേക്ഷിക്കേണ്ടത് എങ്ങനെ?

കേരളത്തിലെ നഴ്സുമാർക്ക് യൂറോപ്പിലേക്കുള്ള വാതിലുകള്‍ വീണ്ടും തുറന്ന് കേരള സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സള്‍ട്ടന്റ്സ് (ODEPC).’കെയർ വേവ് 2026′ എന്ന പദ്ധതിയുടെ രണ്ടാം ബാച്ചിലേക്കായി 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രിയയിലെ സാല്‍സ്ബർഗിലെ നഴ്സിംഗ് ഹോമുകളിലായിരിക്കും ജോലി. യൂറോപ്യൻ യൂണിയനിലെ ഉന്നതമായ ആരോഗ്യസംരക്ഷണ മേഖലയില്‍ ഉത്തരവാദിത്തമുള്ള ജോലിക്ക് മാസം 2700 മുതല്‍ 4000 യൂറോ വരെയാണ് (ഏകദേശം 2.3 ലക്ഷം മുതല്‍ 3.4 ലക്ഷം രൂപ) ശമ്ബളം. സൗജന്യ…

Read More

പൊതുമേഖല ബാങ്ക് ലേഖനത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി; മൂന്നു ബാങ്കുകളെ ഉടൻ ലയിപ്പിക്കും എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസും (പിഎംഒ) ഇടപെടുന്നു.ലയന നടപടികള്‍ പിഎംഒ വൈകാതെ വിലയിരുത്തിയേക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കായി (2026-27) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലോ അതിനുമുന്‍പോ ലയന പ്രഖ്യാപനം വന്നേക്കാമെന്നും സൂചനകളുണ്ട്. ലയനത്തിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തയാറാക്കിയ കരട് പദ്ധതിയാണ് പിഎംഒ പരിശോധിക്കുക. ലയനത്തിന് പുറമേ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സ്വയംഭരണാധികാരം ലഭ്യമാക്കല്‍, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഉയര്‍ത്തല്‍ എന്നിവയും…

Read More

രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ മാറ്റം; പുതിയ ലേബർ കോഡ് പ്രാബല്യത്തിൽ: നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

പാര്‍ലമെന്റ് പാസാക്കിയ നാല് തൊഴില്‍ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സരക്ഷ, തൊഴിലിട സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്.29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായാണ് നാലുകോഡുകള്‍. തൊഴില്‍ നിയമങ്ങള്‍ ആധുനികവത്കരിക്കുക, പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ തൊഴിലാളികളെ തയ്യാറാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാനും മിനിമം വേതനം നിയമപരമാക്കുന്നതുമടക്കം നിര്‍ണായകമാറ്റങ്ങള്‍ക്ക് ഇത് വഴിവെക്കും. അഞ്ച് വര്‍ഷം മുന്‍പ് പാര്‍ലമെന്റ് പാസാക്കിയതാണെങ്കിലും ഭരണപക്ഷ തൊഴിലാളി യൂണിയനായ ബിഎംഎസ് വരെ…

Read More